സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: ഒടുവില്‍ സമരം അവസാനിപ്പിച്ച് റേഷന്‍ വ്യാപാരികള്‍. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും.വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചിരുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ – ഡിനേഷനുമായി ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശവും നല്‍കി. അതേസമയം സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































