നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി കാണാമറയത്ത്
പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലും വെട്ടേറ്റിട്ടുണ്ട്. വലത് കൈ അറ്റു നീങ്ങിയ നിലയിലുമായിരുന്നു.കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. വെട്ടേറ്റ തല്‍ക്ഷണം തന്നെ സുധാകരന്‍ മരണപ്പെട്ടിരുന്നു. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. മകനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ പോയപ്പോഴായിരുന്നു ലക്ഷ്മിക്ക് വെട്ടേറ്റത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായത്.
അതേ സമയം ഇന്നലെ നടന്ന കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.തിരുപ്പൂരിലെ ബന്ധുവീട്ടില്‍ പ്രതി എത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്‌കാരം ഇന്ന് നടക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































