നെന്മാറ ഇരട്ടക്കൊല ; പ്രതിയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

പാലക്കാട് : നെന്മാറയില്‍ അമ്മയെയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയെ പാലക്കാട് ടൗണില്‍ കണ്ടതായി സൂചന. ഇയാളെ കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെന്‍മാറ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. പ്രതി ഒളിവില്‍ പോകുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കയ്യില്‍ കരുതിയതായി സൂചന.
Also Read ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
പ്രതിയെ തിരയാന്‍ വന്‍ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ആദ്യ കൊലപാതകം നടത്തിയ വേളയില്‍ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. രണ്ട് ടീമുകള്‍ മലുകളിലും ഒരു മലയുടെ താഴ്വാരങ്ങളിലും പരിശോധിക്കും. ഓരോ സംഘത്തിലും കാടറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ടാകും. ഡ്രോണ്‍ അടക്കം പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് നെന്മാറയില്‍ കൊലക്കേസ് പ്രതി അയാല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ചെന്താമര.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..