#kerala #Top News

യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത് ; പി വി അന്‍വര്‍ ജാഥയുടെ ഭാഗമാകും

മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. സമരയാത്രയില്‍ പി വി അന്‍വറും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പ്രചരണ ജാഥ നിലമ്പൂരിലെത്തുമ്പോഴാണ് അന്‍വര്‍ യാത്രയുടെ ഭാഗമാവുക. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്.

Also Read ; യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം

കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. അതേസമയം യുഡിഎഫ് വേദിയിലേക്ക് അന്‍വര്‍ എത്തുന്നതോടെ യുഡിഎഫ് പ്രവേശനവും എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതാണ് യുഡിഎഫില്‍ എടുക്കുന്നതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യും എന്നതാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. അന്‍വറിനെ മുന്നണിയില്‍ എടുക്കാന്‍ ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. ഇന്നലെ നടന്ന മുസ്ലിംലീഗിന്റെ പരിപാടിയിലും അന്‍വര്‍ വേദി പങ്കിട്ടിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *