മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും ഇനി ആധാര്‍ മുഖേന. മാര്‍ച്ച് ഒന്നുമുതല്‍ ഈ നിയമം നടപ്പിലാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകള്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം. ഇ-സേവ കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ര്‍ ടി ഒ-ജോയന്റ് ആര്‍ ടി ഒ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകളും അപ്‌ഡേറ്റുകള്‍ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ നേരത്തെ ആധാര്‍ അധിഷ്ഠിതമാക്കിയിരുന്നു. ആധാര്‍ നമ്പറിന് പുറമെ, ബദല്‍ സൗകര്യമെന്ന നിലയില്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കി ഒടിപി സ്വീകരിച്ച് ഓണ്‍ലൈന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു. ആധാര്‍ നല്‍കിയാല്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാല്‍ ഇടനിലക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി സ്വീകരിച്ച് നടപടികള്‍ പുര്‍ത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുന്ന രീതി മാത്രമായി. ഇത് അവസാനിപ്പിച്ചാണ് ആധാറില്‍ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.
Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN