പകുതിവിലയ്ക്ക് സ്‌കൂട്ടര്‍; 300 കോടിയുടെ തട്ടിപ്പില്‍ നിരവധി സ്ത്രീകള്‍ ഇരയായി, മുഖ്യ സൂത്രധാരന്‍ പിടിയില്‍
കൊച്ചി: പകുതിവിലക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയത് കോടികളുടെ തട്ടിപ്പ്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്.
MORE NEWS : ഈടൊന്നും ഇല്ലാതെ ചെറുകിട കച്ചവടക്കാര്‍ക്ക് 50000 രൂപ വായ്പ, ബജറ്റിലെ ആകര്‍ഷകമായ സ്‌കീം ഇങ്ങനെ
വരുണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ പകുതി വിലക്ക് നല്‍കുമെന്നും ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടായി ലഭിക്കുമെന്നുമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീന്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. പണം അടച്ച് 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച് ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. പണം അടച്ചവര്‍ രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഗ്ദാനം ചെയ്തവര്‍ കൈമലര്‍ത്തുന്ന അവസ്ഥയായി. ഇതോടെ സ്ത്രീകള്‍ പരാതിയുമായി എത്തുകയായിരുന്നു. അറസ്റ്റിലായ അനന്തു കൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. പല പ്രമുഖരേയും രാഷ്ട്രീയക്കാരെയും പദ്ധതിയുടെ മുഖമായി അവതരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.