‘കേന്ദ്രബജറ്റില്‍ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ല’; കേരള ബജറ്റില്‍ 750 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശമായ വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും പുനരധിവാസത്തിന് പദ്ധതി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. വയനാട് പുനരധിവാസത്തിത്തിന്റെ ഒന്നാം ഘട്ടത്തിനായി ബജറ്റില്‍ 750 രൂപ നീക്കിവെച്ചു. 2025 നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം പ്രഖ്യാപിച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
more news : നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ 254 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 44 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2007 വീടുകള്‍ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാവുകയും ചെയ്തു. 1202 കോടിയാണ് ദുരന്തം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക്. പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
2025-26 ലെ കേന്ദ്ര ബജറ്റില്‍ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.