February 19, 2025
#kerala #Top Four #Top News

കേരള ബജറ്റ് 2025: സൈബര്‍ ആക്രമണങ്ങള്‍ നേരിടാനും തെരുവ് നായ ആക്രമണത്തിനും 2 കോടി രൂപയുടെ പദ്ധതികള്‍; സര്‍ക്കാരിന് വാഹനം വാങ്ങാന്‍ 100 കോടി

കേരള ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍ അറിയാം….

സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.

വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍

തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025 – 26ല്‍ ആരംഭിക്കും

കൊച്ചി മെട്രോയുടെ വികസനം തുടരും

തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും.

വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും

പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തും

കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കും

തിരുവനന്തപുരം ഔട്ടര്‍ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി

വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി. ആര്‍ആര്‍ടി സംഘത്തിന്റെ എണ്ണം 28 ആയി വര്‍ധിപ്പിച്ചു

കോട്ടൂര്‍ ആന സംരക്ഷണകേന്ദ്രത്തിന് 2 കോടി അനുവദിച്ചു

പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി

ക്ഷീര വികസനത്തിന് 120 കോടി

സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിനെ ശക്തമായ നടപടി. സൈബര്‍ വിങ്ങിനായി 2 കോടി രൂപ

കുടുംബശ്രീക്ക് 270 കോടി

ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി

കശുവണ്ടി മേഖലയ്ക്ക് 53.36 കോടി

കാഷ്യു ബോര്‍ഡിന് 40.81 കോടി റിവോള്‍വിങ് ഫണ്ട്

കൈത്തറി ഗ്രാമത്തിന് 4 കോടി

കയര്‍ വ്യവസായത്തിന് 107.6 കോടി

ഖാദി വ്യവസായത്തിന് 14.8 കോടി

കെഎസ്‌ഐഡിസി 127.5 കോടി

കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴി 200 കോടി

ഐടി മേഖലയ്ക്ക് 507 കോടി

ഐബിഎമ്മുമായി സഹകരിച്ച് എഐ
രാജ്യാന്തര കോണ്‍ക്ലേവ് നടത്തും

2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി

കൊല്ലത്ത് ഐടി പാര്‍ക്ക്
കണ്ണൂര്‍ ഐടി പാര്‍ക്ക് 293.22 കോടി കിഫ്ബിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്

വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന തൃകോണപദ്ധതി നടപ്പാക്കും

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി

ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി

‘കെ-ഹോം’. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.

ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലാണ് കെ ഹോംസ്

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി

നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് 1 കോടി

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും.

‘ന്യൂ ഇന്നിംഗ്‌സ്’ എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം

സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

സര്‍ക്കാരിന് വാഹനം വാങ്ങാന്‍ 100 കോടി.
പഴഞ്ചന്‍ സര്‍ക്കാര്‍ വണ്ടികള്‍ മാറ്റും.
പുതിയ വാഹനങ്ങള്‍ വാങ്ങും

‘സിറ്റിസണ്‍ ബജറ്റ്’. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ സിറ്റിസണ്‍ ബജറ്റ് ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കും

തുഞ്ചന്‍ പറമ്പിന് സമീപം എംടി വാസുദേവന്‍ നായരുടെ സ്മാരകത്തിന് 5 കോടി

ഉന്നത വിദ്യാഭ്യസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ

വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി

ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ 2 കോടി

സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി

വൈക്കം സ്മാരകത്തിന് 5 കോടി രൂപ

നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ

തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ

Leave a comment

Your email address will not be published. Required fields are marked *