ഡല്‍ഹിയില്‍ ബി ജെ പി മുന്നില്‍, ആപ് രണ്ടാം സ്ഥാനത്ത്, കോണ്‍ഗ്രസ് വട്ടപ്പൂജ്യം..!

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി ജെ പി മുന്നില്‍. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബി ജെ പി മുന്നേറ്റം. നിലവിലെ ഭരണ കക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍ നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.