കെജ്രിവാളിനെ ഭീകരാവാദിയെന്ന് വിളിച്ച പര്‍വേശ് വെര്‍മയാകുമോ ഡല്‍ഹിയുടെ മുഖ്യമന്ത്രി? ബി ജെ പി ക്യാമ്പില്‍ ചര്‍ച്ച സജീവം

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നതോടെ ആരാകും തലസ്ഥാന നഗരിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ആരംഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പര്‍വേശ് വെര്‍മയുടെ പേരാണ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് വെര്‍മയുടെ മകനാണ് പര്‍വേശ്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് പര്‍വേശ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്.
2013 ലാണ് പര്‍വേശ് ആദ്യമായി പര്‍വേശ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മെഹ്‌റൗലി മണ്ഡലത്തില്‍ അന്ന് മികച്ച വിജയം നേടാന്‍ പര്‍വേശിന് സാധിച്ചിരുന്നു 2014 ലും 2019 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരച്ചിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു പിന്‍മാറ്റം. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞ നേതാവ് കൂടിയാണ് പര്‍വേശ്.
2020 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിനെ ഭീകരവാദിയെന്ന പര്‍വേശ് വിളിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ പര്‍വേശിനെ 24 മണിക്കൂറത്തേക്ക് പ്രചരത്തില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഡല്‍ഹിയില്‍ ഭരണം ലഭിച്ചാല്‍ അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പര്‍വേശിനെ നേതൃതം പരിഗണിക്കാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.