February 19, 2025
#news #Top Four

വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ലെന്ന് വനം മന്ത്രി

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളില്‍ കൈ മലര്‍ത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ലെന്നും മാന്‍പവര്‍ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്‌പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Also Read; മോര്‍ച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന്‍ ഒടുവില്‍ മരിച്ചു

വന്യ ജീവികളെ നിലവില്‍ വെടി വയ്ക്കാന്‍ ഉത്തരവിടാന്‍ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം എന്നത്തേക്ക് പൂര്‍ണമായി തടയാന്‍ കഴിയുമെന്ന് പറയാന്‍ ആകില്ല. ബജറ്റ് ഫണ്ടും, നബാര്‍ഡിന്റെ ലോണും ഉപയോഗിച്ച് പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം രണ്ട് ദിവസത്തിനിടെ ഇടുക്കിയിലും വയനാട്ടിലുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു.

ഇടുക്കിയില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് 45കാരിയായ സോഫിയയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പുഴയില്‍ കുളിക്കാന്‍ പോകുന്നതിനിടെയായിരുന്നു കാട്ടാന സോഫിയയെ ആക്രമിച്ചത്. ഇന്ന് വയനാട് നൂല്‍പ്പുഴയിലാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. അതേസമയം ഒപ്പമുണ്ടായിരുന്ന മനുവിന്റെ ഭാര്യയെ കാണാനില്ല. അവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *