ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം: മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ വ്യവസായ നയത്തെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ’ ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
Also Read; ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ…
വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാര്‍ വിരുദ്ധവികാരം ആളി കത്തുമ്പോള്‍ അതിന് ഊര്‍ജ്ജം പകരേണ്ടവര്‍ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണ്. കേരളത്തിലെ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവര്‍ക്ക് പ്രശംസാപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസ അവാര്‍ഡ് നല്‍കും പോലെയാണ്. രാമ സ്തുതികള്‍ ചൊല്ലേണ്ടിടത്ത് രാവണ സ്തുതി ചൊല്ലുന്നത് വിശ്വാസവിരുദ്ധമാണ്. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ തരൂരിന്റെ പേരെടുത്ത് പറയാതെ എന്നാല്‍ തരൂരിനെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്ന രീതിയിലാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..