അഭിനയ മോഹവുമായെത്തിയ ഒമ്പത് വയസുകാരിയെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചു; നടന് 136 വര്‍ഷം കഠിന തടവ്

ഈരാറ്റുപേട്ട: സിനിമയില്‍ അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിനതടവും 1,97,500 രൂപ പിഴയും വിധിച്ച് കോടതി. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്.
Also Read; അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ ചികിത്സക്കായി കൊണ്ടുപോയി
ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2023 മെയ് 31-നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥനാണ് കേസ് അന്വേഷിച്ചത്. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ കെ പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യിലാണ്ഹാജരായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..