ഭൂമി തരം മാറ്റല്‍ ഇനി അത്ര എളുപ്പമാകില്ല, ചെലവേറും; സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ ഭൂമി തരം മാറ്റല്‍ ഇനി പൊള്ളും.! 25 സെന്റില്‍ കൂടുതലുള്ള കൃഷിഭൂമി വാണിജ്യാവശ്യത്തിനായി തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ചെറുകിട ഭൂമി ഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാര്‍ വരുത്തിയത്.