February 22, 2025
#news #Top Four

മുത്തങ്ങ സമര നേതാവും ജോഗി സ്മാരക ശില്പിയുമായ വേങ്ങൂര്‍ ശിവരാമന്‍ ഓര്‍മയായി

മീനങ്ങാടി: ആദിവാസി നേതാവും ഹരിതസേന സ്ഥാപകാംഗവുമായ വേങ്ങൂര്‍ ശിവരാമന്‍ (59) ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്യാന്തര ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ശിവരാമന്‍, സമരത്തിന് 22 ആണ്ട് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് അന്തരിച്ചത്. 2003 ഫെബ്രുവരി 19ന് ആയിരുന്നു കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പ്. സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് വെടിവെപ്പില്‍ സമരമുഖത്തുണ്ടായിരുന്ന ജോഗി കൊല്ലപ്പെട്ടു. ചോരവാര്‍ന്ന് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മുത്തങ്ങ ആദിവാസി സമരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചെമ്മാട് ജോഗിയുടെ ഓര്‍മ്മക്കായി സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് വേങ്ങൂര്‍ ശിവരാമനായിരുന്നു.

Also Read; മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ ചെരിഞ്ഞു

അധികാരികളുടെ എതിര്‍പ്പുകളെ അവഗണിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ശോഭീന്ദ്രന്‍ മാഷിന്റെയും അബ്രഹാം ബെന്‍ഹറിന്റെയും പിന്തുണയോടെ വേങ്ങൂര്‍ ശിവരാമന്‍ മുത്തങ്ങയിലെ സമരഭൂമിക്കടുത്ത് ഹൈവേക്കരികിലായി ജോഗി സ്മാരകം സ്ഥാപിച്ചു. ഇന്നും ആ സ്മാരകം അവിടെ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി നില്‍ക്കുന്നു.

ഭാര്യ സരസ്വതി, (കോഴിക്കോട് മെഡിക്കല്‍ കോളജ് നഴ്സിങ്ങ് അസിസ്റ്റന്‍ഡ്), മക്കള്‍, യമുന , (ഗവ. എല്‍.പി. സ്‌കൂള്‍ മഞ്ചേരി) ഡോ. ശ്രീജയ (താലൂക്ക് ഹോസ്പിറ്റല്‍, സു. ബത്തേരി),  മരുമകന്‍: സുധീഷ് മോഹന്‍

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *