മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന് ചെരിഞ്ഞു

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന ചെരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കൊമ്പന് ചെരിഞ്ഞത്. ഡോക്ടര്‍ ചികിത്സ നല്‍കുന്നതിനിടെ കൊമ്പന് ചെരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പിടികൂടി കോടനാടെത്തിച്ചത്. മയക്കുവെടി വെച്ചപ്പോള്‍ മയങ്ങിവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയായിരുന്നു കോടനാട്ടേക്ക് കൊണ്ടുപോയത്.
Also Read; വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആന അതിരപ്പിള്ളി ഭാഗത്തേയ്ക്ക് തിരിച്ചെത്തി. ഒരോ ദിവസം കഴിയുന്തോറും ആനയുടെ ആരോഗ്യസ്ഥിതി മോശമായി വന്നു. ഇതോടെയാണ് ചികിത്സക്കായി നയെ മയക്കുവെടിവെച്ച് പിടികൂടിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..