അനധികൃതമായി തൃശൂരില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍
തൃശൂര്‍: അനധികൃതമായി തൃശൂരില്‍ താമസിച്ചു വന്നിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് അന്തിക്കാട് പോലീസ് ചെമ്മാപ്പിളളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്.
ചെമ്മാപ്പിള്ളിയിലെ ആക്രിക്കടയില്‍ ജോലി ചെയുന്നവരാണ് പിടിയിലായത്. ഇവരുടെ കൈവശം മതിയായ രേഖകളൊന്നുമില്ലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. അന്തിക്കാട് പോലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് െേപാലീസ് അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































