18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല

അബുദാബി: യുഎഇയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം. ഇതിന് അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി ഏപ്രില്‍ 15ന് യുഎഇയില്‍ നിലവില്‍ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കള്‍ എതിര്‍ത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാന്‍ സാധിക്കും.
Also Read; അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
എന്നാല്‍ പങ്കാളികള്‍ തമ്മില്‍ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വിവാഹത്തിന് അന്തിമ രൂപം നല്‍കിയ ശേഷം പിന്‍മാറിയാല്‍ പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ വീണ്ടെടുക്കാം.
കൂടാതെ വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ആണ്‍കുട്ടികള്‍ക്ക് 11ഉം പെണ്‍കുട്ടികള്‍ക്ക് 15ഉം വയസ്സുമായിരുന്നു കസ്റ്റഡി പ്രായം. 15 വയസ്സ് തികഞ്ഞാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് ആയിരിക്കും. 18 വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൈവശം വയ്ക്കാനും അധികാരമുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..