വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇതനുസരിച്ച് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ഞാറിലെ വീട് വളഞ്ഞ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
Also Read; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
ഈരാറ്റുപേട്ട പോലീസാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പി സിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും പി സിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സൗഹാര്‍ദം തകര്‍ക്കുംവിധം മതത്തിന്റെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, മതത്തെയും മതവിശ്വാസങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി ഹൈക്കോടതി നിരീക്ഷിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..