സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുകയും കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സര്‍ക്കാരിന്റെ കണക്കെടുപ്പ്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണികളുടെ തുടര്‍ച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സമരം ചര്‍ച്ചയാകുന്ന വേളയില്‍, പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.