അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

ഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഗ്വാണ്ടനാമോ ജയിലുകളിലേക്ക് ഇന്ത്യക്കാരെ നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37,000 പേരെയാണ് ട്രംപ് നാടു കടത്തിയത്.