ആന്റണി പെരുമ്പാവൂര്‍ എഫ്ബി പോസ്റ്റ് പിന്‍വലിക്കണം; നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍

തിരുവനന്തപുരം: സിനിമ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍. ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കാനൊരുങ്ങുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ആന്റണിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ജി സുരേഷ് കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. മറ്റ് സിനിമ സംഘടനകള്‍ ഇല്ലെങ്കിലും സമരം നടത്തുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ അടുത്തിടെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഫിലിം ചേംബര്‍ നോട്ടീസ് അയക്കാനൊരുങ്ങുന്നത്.
Also Read; മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു