റോഡ് തടസ്സപ്പെടുത്തി ഉപരോധ സമരം; പോലീസ് കേസെടുത്തു, എം വി ജയരാജന്‍ ഒന്നാം പ്രതി

കണ്ണൂര്‍: നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
Also Read; തിരുവനന്തപുരം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്
കണ്ണൂര്‍ നഗരത്തില്‍ കാര്‍ഗില്‍ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡില്‍ കസേരയിട്ടും പന്തല്‍ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡ് മുടക്കിയുള്ള സമരത്തിനെതിരായ പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അത് മടക്കി പോക്കറ്റില്‍ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. കേന്ദ്രം സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ടാല്‍ സമരത്തിന്റെ ആവശ്യമില്ലെന്നും ജയരാജന്ഡ പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..