#Top Four

ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം പതിനേഴാം ദിവസത്തിലും തുടരുന്നു. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിന് എതിരെ ആശാവര്‍ക്കര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണിതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

Also Read; ‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’: പി വി അന്‍വര്‍

സമരത്തിലുള്ള ആശവര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഇല്ലെങ്കില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറകടറുടെ നിര്‍ദേശം. എന്നാല്‍ എന്‍എച്ച്എമ്മിനും ലേബര്‍ കമ്മീഷണര്‍ക്കും നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *