പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. എസ്‌സി-എസ്ടി ഫണ്ട് കൊള്ളയടിക്കുന്ന സ്ഥാപനമായി പാലക്കാട് മെഡിക്കല്‍ കോളേജ് മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ദന്തരോഗ വിഭാഗത്തില്‍ 4 പോസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 4 പേര്‍ക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ കൂടി നിയമിച്ചുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കൂടാതെ ജൂനിയര്‍ റെസിഡന്റിനെ പത്രപരസ്യം ഇല്ലാതെ നിയമിച്ചു. വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ നിയമിച്ചവരെ പറഞ്ഞു വിട്ടു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. നിശ്ചിത യോഗ്യതയില്ലാത്ത ആളെ സൂപ്രണ്ടായി നിയമിച്ചുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
Also Read; കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍