കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ 14കാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ പുറത്തുവന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് (സിഡബ്ല്യുസി) വീഡിയോ സഹിതം പോലീസിന് പരാതി നല്‍കിയത്. ബെല്‍റ്റ് ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. കൂടല്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലി നുരുപ്പ എന്ന സ്ഥലത്തുള്ള വീട്ടിലാണ് സംഭവമുണ്ടായത്. തുറന്നിട്ടിരുന്ന വാതിലിലൂടെ ഒരു ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ ദൃശ്യങ്ങള്‍ സിഡബ്യുസി ചെയര്‍മാന് നല്‍കി. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ പിതാവ് ലഹരിക്കടിമയാണെന്നാണ് സൂചന.
Also Read; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യത