വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലേക്ക്. യാത്രാ രേഖകള്‍ ശരിയായതോടെ റഹീം ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. മരിച്ചവരെ അവസാനമായൊന്ന് കാണാനായി നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ പിതാവ് റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു അദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ നടത്തിയ ശ്രമമാണ് ഫലം കണ്ടത്.
Also Read; ഏറ്റുമാനൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
റഹീം നാട്ടില്‍ വന്നിട്ട് 7 വര്‍ഷമായി. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കില്‍ പോലും നടപടികള്‍ തീരുന്നത് വരെ കാത്തിരിക്കണം. ഒന്നുകില്‍ സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരുന്നു അവസ്ഥ. അല്ലെങ്കില്‍ എംബസി വഴി, ലേബര്‍ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയില്‍ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തില്‍ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ലെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.