സ്ത്രീധനം കുറഞ്ഞുപോയി; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

കാസര്‍കോട്: കാസര്‍കോട് 21-കാരിയായ ഭാര്യയെ വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സാപ്പ് വഴി അയക്കുകയായിരുന്നു. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.
Also Read; ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരിക്ക്
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. 50 പവന്‍ സ്വര്‍ണമാണ് റസാഖ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇതില്‍ 20 പവന്‍ സ്വര്‍ണ്ണം വിവാഹ ദിവസം നല്‍കി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭക്ഷണം പോലും തരാതെ തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. മാനസികമായി നിരന്തരം ഉപദ്രവിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും ചേര്‍ന്ന് നിരന്തരം അസഭ്യം പറഞ്ഞുവെന്നും മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..