#news #Top Four

രാജ്യവ്യാപകമായി എസ്ഡിപിഐയുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ എസ്ഡിപിഐയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ മൂന്നിടത്തും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്‍ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്ഡ്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

Also Read; പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്നുള്‍പ്പെടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആ പണം വരുന്നത് എസ്ഡിപിഐ വഴിയാണ്. പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണ്. എസ്ഡിപിഐയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പിഎഫ്ഐ ആണ് തുടങ്ങിയ ആരോപണങ്ങളാണ് ഫൈസിയുടെ അറസ്റ്റിന് പിന്നാലെ ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എസ്ഡിപിഐയുടെ മലപ്പുറം ജില്ലാ ഓഫീസില്‍ പരിശോധന നടക്കുന്ന വിവരം പുറത്തുവന്നിരുന്നു. കേരളത്തില്‍ പരിശോധന നടക്കുന്ന മറ്റ് സ്ഥലങ്ങള്‍ എവിടെയെന്ന് വ്യക്തമല്ല. കേന്ദ്ര സേനയെ ഉപയോഗിച്ച് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസിനെ വിവരം അറിയിക്കാതെയാണ് ഇ ഡിയുടെ പരിശോധന.

Leave a comment

Your email address will not be published. Required fields are marked *