#news #Top Four

സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചു; മൂന്നര ലക്ഷം പിഴയടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം: കൊല്ലം നഗരത്തില്‍ സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് കോര്‍പ്പറേഷന്‍ പിഴയിട്ടു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അനുമതി തേടിയിരുന്നു. സിപിഎം നേതൃത്വം അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. കൊല്ലം വഴി കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഇന്നലെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Also Read; സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

 

Leave a comment

Your email address will not be published. Required fields are marked *