#news #Top Four

കണ്ണൂര്‍ കളക്ടറും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ മൊഴി

തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി. കളക്ടര്‍ അവധി നല്‍കാത്തതിലടക്കം നവീന്‍ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മൊഴി നല്‍കിയത്. നവീന്‍ ബാബു തന്നോട് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞതായാണ് എഴുതി നല്‍കിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ കളക്ടര്‍ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘എനിക്കേറ്റവും പ്രിയപ്പെട്ട എഡിഎം’ എന്നായിരുന്നു നവീന്‍ ബാബുവിന്റെ മരണശേഷം കുടുംബത്തിന് കലക്ടര്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. അതേ സമയം നവീന്‍ ബാബുവിന്റെ കുടുംബം തുടക്കം മുതല്‍ കലക്ടറെ സംശയിക്കുന്നുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിഎമ്മിന്റെ സിഎയുടെ മൊഴി ഇങ്ങനെ. ‘നവീന്‍ ബാബുവും കലക്ടറും തമ്മില്‍ നല്ല മാനസിക അടുപ്പമുള്ളതായി തോന്നിയിട്ടില്ല. കളക്ടര്‍ എഡിഎമ്മിന് നേരത്തെ ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. വാരാന്ത്യങ്ങളില്‍ കളക്ടര്‍ അവധി നല്‍കാതിരുന്നതില്‍ എഡിഎമ്മിന് ദുഖമുണ്ടായിരുന്നു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടും പകരം ആളെത്താതെ വിടില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. പത്തനംതിട്ട കലക്ടര്‍ നേരിട്ട് കണ്ണൂര്‍ കലക്ടറെ വിളിച്ചിട്ടും വിടുതല്‍ നല്‍കാത്തതില്‍ നവീന്‍ ബാബുവിന് വിഷമമുണ്ടായിരുന്നു’.

അതേ സമയം പെട്രോള്‍ പമ്പ് അനുമതിയില്‍ കാലതാമസം ഉണ്ടായില്ലെന്നാണ് തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന അരുണ്‍ കെ വിജയന്റെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പമ്പിന് അനുമതി നല്‍കിയതില്‍ വീഴ്ചയുണ്ടായില്ലെന്നും നവീന്‍ ബാബു ഒരുതരത്തിലും കാശ് വാങ്ങുന്ന ആളല്ലെന്നാണ് കലക്ടറേറ്റിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി.

 

Leave a comment

Your email address will not be published. Required fields are marked *