ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ കുട്ടികള്‍ കൂടാതെ മുതിര്‍ന്നവരുടെ പങ്കുകൂടി ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോള്‍ കാണാനാണ് നീക്കം. സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന നിലപാടിലാണ് തുടക്കം മുതലേ കുടുംബമുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..