രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച് മെക്‌സിക്കന്‍ സര്‍ക്കാര്‍

മെക്സികോ സിറ്റി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച് മെക്‌സിക്കന്‍ സര്‍ക്കാര്‍. പാക്കുകളില്‍ ലഭിക്കുന്ന മധുര പാനീയങ്ങള്‍, ചിപ്‌സുകള്‍, കൃത്രിമ പന്നിയിറച്ചി തൊലികള്‍, മുളക് രുചിയുള്ള നിലക്കടല തുടങ്ങിയ ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ പൊണ്ണത്തടിയും പ്രമേഹവും വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചത്.
Also Read; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു പി.എഫില്‍ ലയിപ്പിക്കും
ഉത്തരവ് പ്രകാരം ഉപ്പ്, പഞ്ചസാര, കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന എല്ലാ ഭക്ഷണപാനീയങ്ങളും സ്‌കൂളുകള്‍ നിര്‍ത്തലാക്കണം. ജങ്ക് ഫുഡുകള്‍ക്കുപകരം കൂടുതല്‍ പോഷകസമൃദ്ധമായ ബദല്‍ ഭക്ഷണവും കുടിവെള്ളവും വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഒരു പാക്ക് പൊട്ടറ്റോ ചിപ്സ് കഴിക്കുന്നതിനേക്കാള്‍ ഒരു ബീന്‍ ടാക്കോ കഴിക്കുന്നതാണ് നല്ലതെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.
യു.എന്‍ ഏജന്‍സിയായ യുനിസെഫിന്റെ കണക്കു പ്രകാരം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജങ്ക് ഫുഡ് കഴിക്കുന്നത് മെക്‌സിക്കോയിലെ കുട്ടികളാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..