October 16, 2025
#Movie #Top Four

METROPOST VIDEO: എമ്പുരാനില്‍ 24 വെട്ടുകള്‍; സുരേഷ്‌ഗോപിയുടെ പേരും വെട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡില്‍ പതിപ്പിലെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.

ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്, എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ എന്നിവയടക്കം നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

Also Read; കളമശേരിക്ക് പിന്നാലെ കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എക്‌സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ രംഗങ്ങള്‍ മാറ്റിയതായാണ് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *