മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണാവിജയന് അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇടതുമുന്നണി യോഗത്തിലായിരുന്നു ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത്. വീണയ്ക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read; ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
പിഎംശ്രീ പദ്ധതിയില്‍ ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കാശായതിനാല്‍ കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എല്‍ഡിഎഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും ബിനോയ് വിശ്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടല്ല എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…