മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ്
മലപ്പുറം: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വര്‍ഗത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ഈ ശ്രമം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെ ഒരു സ്വര്‍ഗം വിശ്വസിക്കുന്നില്ലെന്നും പൈതൃക സമ്മേളനം എന്ന പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പറഞ്ഞു. നിലവില്‍ നടക്കുന്നത് ഭിന്നിപ്പിന്റെ ശ്രമം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം ഇപ്പോഴത്തെ സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്ക് മറുപടിയെന്നോണം മുന്‍കാല സമസ്ത നേതാക്കള്‍ മുസ്ലീം ലീഗിന് വേണ്ടി പ്രവര്‍ത്തിച്ച ചരിത്രത്തെ കുറിച്ചും ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അനുസ്മരിച്ചു. ലീഗുകാര്‍ പണ്ട് മുതലേ സമസ്തയില്‍ ഉള്ളവരാണെന്നും ലീഗ് ആയതുകൊണ്ട് സമസ്തയില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Also Read; മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രം ഇ ഡിക്ക് കൈമാറാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ സെഷന്‍സ് കോടതി





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































