കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍. കശ്മീരില്‍ അഞ്ച് ഭീകരരുടെ വീടുകള്‍ ജില്ലാ ഭരണകൂടം ഇന്നലെ തകര്‍ത്തു. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്.
ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.
Also Read; ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോള്‍ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കണം എന്നും അറിയിപ്പില്‍ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതടക്കം വിഷയങ്ങളില്‍ ഉടന്‍ ഉന്നത തലത്തില്‍ കൂടിയാലോചന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…