വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ഗൗതം അദാനി, കരണ്‍ അദാനി, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങി നിരവധിപ്പേര്‍ വേദിയില്‍ ചടങ്ങിന് സാക്ഷികളായി. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയില്‍ എത്തിയത്. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് ഉദ്ഘാടന പ്രസംഗം തുടങ്ങിയ മോദി വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പുതിയ മാതൃകയാണെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച മോദി ഇന്നത്തെ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്നും വിമര്‍ശിച്ചു.
Also Read; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി
കേരളത്തിന്റെ സ്വപ്നസാഫല്യമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ച് സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താല്‍പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രുപീകരിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…