#news #Top Four

തൃശൂര്‍ പൂരം; ഇന്ന് സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തുന്നത്. പിന്നാലെ പാറമേക്കാവും. വൈവിധ്യങ്ങളും സസ്പെന്‍സുകളും സമാസമം ചേരുന്നവയാണ് തൃശൂര്‍ പൂരത്തിന്റെ ഓരോ സാമ്പിള്‍ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

Also Read; തൃശൂര്‍ പൂരം കലക്കല്‍; പ്രശ്‌നസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടും അജിത്കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് മന്ത്രിയുടെ മൊഴി

തേക്കിന്‍കാട് മൈതാനത്തോട് ചേര്‍ന്ന നടപ്പാതയ്ക്ക് മുകളില്‍ ബാരിക്കേഡുകള്‍ കെട്ടി. നില അമിട്ടുകള്‍ മുതല്‍ ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴി മിന്നി, ഓലപ്പടക്കങ്ങള്‍ എന്നിവയൊക്കെയായി പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിലാണ് ഇത്തവണത്തെ സാമ്പിള്‍ വെടിക്കെട്ടും നടക്കുക. തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *