#Sports #Top Four

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച് വിരാട് കോലി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് വിരാടിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പ്രയാസമുള്ളതെങ്കിലും ശരിയായ തീരുമാനമാണ്. പൂര്‍ണ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്നും പുഞ്ചിരിയോടെ കരിയര്‍ ഓര്‍മിക്കുമെന്നും കോലി കുറിച്ചു. രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയുടെയും വിരമിക്കല്‍ പ്രഖ്യാപനം.

Also Read; കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്

ഇന്ത്യയ്ക്കായി ആകെ 125 ടി20 മത്സരങ്ങള്‍ കളിച്ച കോലി 48.69 ശരാശരിയില്‍ 4188 റണ്‍സ് നേടിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ കോലിയാണ് മത്സരത്തിലെ താരമായത്. ഇന്ത്യ ഏഴ് റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *