#news #Top Four

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡല്‍ഹി: പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു.

Also Read; ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു

ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിര്‍ത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്. നേരത്തെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായപ്പോഴും പാകിസ്ഥാന്‍ ഇതേ വാഗ അട്ടാരി അതിര്‍ത്തി വഴിയാണ് കൈമാറ്റം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂര്‍ണം കുമാര്‍ ഷാ എന്ന പികെ ഷാ അതിര്‍ത്തിയില്‍ നിന്നും പാക് സൈനികരുടെ പിടിയിലായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹം പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായത്. കര്‍ഷകരെ സഹായിക്കാന്‍ പോയതായിരുന്നു പികെ സാഹു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. ഈ മേഖലയില്‍ പഹല്‍ഗാം ആക്രമണത്തിന് ശേഷം വിളവുകള്‍ നീക്കാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി മേഖലയില്‍ നിന്ന് ഇതിന് മുന്‍പ് തന്നെ പികെ ഷായെ പിന്‍വലിച്ചിരുന്നു. എന്നാല്‍ കൃഷിസ്ഥലങ്ങള്‍ വെട്ടിവൃത്തിയാക്കണമെന്ന നിര്‍ദ്ദേശപ്രകാരം ഇതിനായി എത്തിയ കര്‍ഷകര്‍ക്ക് സഹായം നല്‍കാനും മറ്റുമായി ഷാ ഇവിടേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ ജോലിക്കിടെ തണല്‍ തേടി മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴാണ് പാകിസ്ഥാന്‍ സൈന്യത്തിലെ റേഞ്ചര്‍മാര്‍ ഇദ്ദേഹത്തെ പിടികൂടിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *