രണ്ട് മിനിറ്റുള്ള നാല് വീഡിയോക്ക് സര്‍ക്കാര്‍ നല്‍കിയത് 39.5 ലക്ഷം; ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് മാത്രം അനുവിച്ചത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി നല്‍കിയത് പതിമൂന്ന് ലക്ഷം രൂപയാണ്.
Also Read; ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി മാത്രം രണ്ട് കോടി രൂപ സര്‍ക്കാര്‍ ടൂറിസം വകുപ്പിന് അനുവദിച്ചിരിക്കുന്നത്.