#news #Top Four

‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂരിയാട് ദേശീയ പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Also Read; മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

ഇന്നലെ തലനാരിഴ്ക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ദേശീയപതാ അതോറിറ്റിക്ക് ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ എന്‍എച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കി. മഴയെ തുടര്‍ന്ന് വയല്‍ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *