October 16, 2025
#International #Top Four

രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി

വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് കോടതി. ട്രംപിന്റെ ഇത്തരം നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്നും ഏകപക്ഷീയമെന്നും വിമര്‍ശിച്ച കോടതി നടപടികള്‍ നിയമാനുസൃതമല്ലെന്ന് കണ്ടെത്തി തടയുകയും ചെയ്തു.

Also Read; ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവി പ്രകാശ് തോറ്റത്: എം വി ഗോവിന്ദന്‍

യുഎസ് മാന്‍ഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും കോടതി മുന്നറിയിപ്പ് നല്‍കി. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് നിയമപ്രകാരം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയര്‍ത്താന്‍ പരിധിയില്ലാത്ത അധികാരം നല്‍കുന്നില്ലെന്നും കോടതി വ്യതമാക്കി.

ഗുരുതരമായ സാഹചര്യങ്ങളില്‍ സാമ്പത്തിക നടപടിയെടുക്കാന്‍ ഈ നിയമം മൂലം പ്രസിഡന്റിന് സാധിക്കും. എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന പോലെ താരിഫുകള്‍ ഉയര്‍ത്താന്‍ ഈ നിയമം അനുവദിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *