വിമാനാപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

പത്തനംതിട്ട: വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ച് അറിയാന്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരന്‍ ഇന്ന് നാട്ടില്‍ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടില്‍ ഉള്ളത്.