#health #Top Four

പാരസെറ്റാമോളില്‍ കമ്പി കഷ്ണം; പരാതിയുമായി കുടുംബം

പാലക്കാട്: പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച പാരസെറ്റമോളില്‍ നിന്നാണ് കമ്പി കഷ്ണം കണ്ടെത്തിയത്.

Also Read; സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചുവെന്ന് എം വി ഗോവിന്ദന്‍

കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാന്‍ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നും കുടംബം പറഞ്ഞു. മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. അതേ സമയം, സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിര ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു. നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിന്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *