#news #Top Four

രാജ്ഭവനില്‍ വീണ്ടും ഭാരതാംബ വിവാദം; മന്ത്രി ശിവന്‍കുട്ടി ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Also Read; ബ്ലാക്ക് ബോക്‌സിനും കേടുപാട്; അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ സമയമെടുക്കും

മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയില്‍ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവന്‍കുട്ടി പ്രതികരിച്ചു. തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ഗവര്‍ണര്‍ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കി.

‘പ്രോഗ്രാം നോട്ടീസില്‍ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാര്‍ത്ഥനയും മാത്രമാണ്. ശേഷം ഞാന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് രാജ്ഭവനും കേരള സര്‍ക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു’; മന്ത്രി പറഞ്ഞു. കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്തില്ല. ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

‘സര്‍ക്കാരിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ട്. രാജഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണ്. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താന്‍ പരിപാടി ബഹിഷ്‌കരിച്ചു’; മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രതിഷേധം അറിയിച്ചാണ് ബഹിഷ്‌കരണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗാന്ധി ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ രാജ്യ സങ്കല്‍പ്പത്തിന് ചേര്‍ന്ന ചിത്രം അല്ല രാജ്ഭവനില്‍ ഉണ്ടായിരുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *