കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിത മോള്‍. ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം മരണകാരണം വ്യക്തമല്ല. കുണ്ടറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭര്‍ത്താവ് വിദേശത്താണ്. മകന്‍ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്.
Also Read; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































