#kerala #Top News

സാനുമാഷിന് യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫ എംകെ സാനുവിന് വിട നല്‍കാന്‍ കേരളം. ഇന്ന് വൈകിട്ട് 5 മണിക്ക് രവിപുരം പൊതുശ്മശാനത്തിലാണ് സംസ്‌കാരം. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ 9 മുതല്‍ 10 വരെ എറണാകുളം കാരക്കാമുറിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

Also Read: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടില്‍ വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രൊഫ. എം.കെ.സാനു അന്തരിച്ചത്. മലയാള സാഹിത്യ ലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഓരാളാണ് എം.കെ സാനു.

ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് എം.കെ.സാനു ജനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *