തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.
Also Read: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്
സഹനടനായും ഹാസ്യനടനായും വിവിധ ഭാഷകളിലായി 600 സിനിമകളിലധികം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സെല്ലുലോയ്ഡ്, ഭ്രമരം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വാനമേ ഇല്ലൈ, തേവര്‍ മകന്‍, പട്ടുകോട്ടൈ പെരിയപ്പ,നമ്മവര്‍, സതി ലീലാവതി, തെന്നാലി, സുന്ദര ട്രാവല്‍സ്, പൂവേ ഉനക്കാഗ എന്നീ സിനിമകളില്‍ അഭിനയിച്ചു. യമന്‍ കട്ടലൈ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.